Page 1 of 1
Sample Grocery shop
Posted: Sat Apr 06, 2024 8:44 am
by admn
Instructions
Posted: Fri Apr 19, 2024 12:39 pm
by admn
Order formൻ്റെ മുകളിൽ കാണുന്ന 1, 2, 3 തുടങ്ങിയ അക്കങ്ങളിൽ ക്ളിക്ക് ചെയ്താൽ / സ്പർശിച്ചാൽ, അതാത് പേജിലേക്ക് നീങ്ങാനാവുന്നതാണ്.
ആദ്യം രണ്ടാം പേജിൽ നിങ്ങൾ നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഈ മെയ്ൽ, മേൽവിലാസം തുടങ്ങിയ കാര്യങ്ങൾ ചേർക്കുക.
അതിന് ശേഷം മൂന്നാം പേജ് മുതലുള്ള ഇടങ്ങളിൽ നേരിട്ട് പോയി, വേണ്ടുന്ന സാധനങ്ങൾ തിരഞ്ഞെടുക്കുക. അവ എത്ര അളവിൽ വേണമെന്ന് ടിക്ക് ചെയ്യുകയോ, അതുമല്ലെങ്കിൽ Other എന്നിടത്ത് എഴുതിച്ചേർക്കുകയോ ചെയ്യുക.
12കിലോ വേണമെന്നുണ്ടെങ്കിൽ, 5k, 4k, 3k എന്നിവ ടിക്ക് ചെയ്യുക. ഇത് ഒരു ഉദാഹരണം നൽകിയതാണ്. Other എന്നിടത്ത് ആവശ്യമുള്ള അളവ് കൃത്യമായി എഴുതിച്ചേർക്കുകയാണ് എങ്കിൽ, ടിക്ക് ചെയ്യുന്നത് ഒഴിവാക്കാവുന്നതാണ്.
വേണ്ടുന്നതെല്ലാം തിരഞ്ഞെടുത്തതിന് ശേഷം, എട്ടാം പേജിൽ പോയി Verification Code കൃത്യമായി ചേർക്കുക.
Review ബട്ടൺ ക്ളിക്ക് ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ചേർത്ത സാധനങ്ങളുടെ അളവുകൾ കാണാൻ പറ്റുന്നതാണ്.
Submit ബട്ടൺ ക്ളിക്ക് ചെയ്യുകയാണ് എങ്കിൽ നിങ്ങൾ നൽകിയ ഓഡർ വ്യാപാര സ്ഥാപനത്തിൽ ലഭിക്കുന്നതാണ്.
നിങ്ങൾ ആദ്യമായാണ് ഈ Order form ഉപയോഗിക്കുന്നത് എങ്കിൽ, Submit ബട്ടൺ ക്ളിക്ക് ചെയ്തതിന് ശേഷം, വ്യാപാര സ്ഥാനപത്തിൻ്റെ മൊബൈൽ നമ്പറിലേക്ക്, നിങ്ങൾ ഈ formൽ ചേർത്ത, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നും ഒരു Missed call നൽകുക. ഇങ്ങിനെ ചെയ്താൽ വ്യാപാര സ്ഥാപനം നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടുകയും, നിങ്ങൾക്ക് WhatsAppലൂടെ ഒരു Customer ID നൽകുകയും ചെയ്യും.
തുടർന്നുള്ള Order നൽകുന്ന അവസരങ്ങളിൽ ഈ Customer ID മാത്രം ചേർത്താലും മതിയാകും.
ഈ വെബ് പേജ് നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Add to Home screen ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ പേജിലേക്ക് വരാൻ സൗകര്യപ്പെടും.